top of page
new-icon-gif-13.gif
AdobeStock_756069290.jpeg

ലക്കം 13  

2026 ഏപ്രിൽ - ജൂൺ

ലക്കം 32
 

WhatsApp Image 2026-10-28 at 09.18.03.jpeg
1.png

മനുഷ്യരെ മാത്രമല്ല ചുറ്റുമുള്ള എല്ലാത്തിനെയും ഉൾപ്പെടുത്താൻ പുറത്തേക്ക് തുറന്നുവച്ച കണ്ണുകളുംചെവികളും വേണം നമുക്ക്. ഇതിലേക്കാണ് ഇത്തരമൊരു പൊതുരാഷ്ട്രീയത്തിലേക്കാണ് എൻ്റെ സിനിമകൾ പൊയ്ക്കൊണ്ടിരിക്കുന്നത്

ഉണ്ണികൃഷ്ണൻ ആവള - ഡോ അമ്പിളി ആർ. പി.

ഇത് രണ്ടും രണ്ട് ലോകമല്ലേ? രണ്ട് ലോകമാണ്. രണ്ട് ആകാശവും. ഞാനിപ്പോൾ ആലോചിക്കുന്നത് ഈ രണ്ടിടങ്ങളും അല്ല. പുതിയൊരു ആകാശത്തെക്കുറിച്ചാണ്.  ചില ലോകസിനിമകളുടെ ഫ്രെയിമുകൾ കാണുമ്പോൾ നമുക്ക് വരുന്ന ഒരു അത്ഭുതം ഉണ്ട്. ലോകസിനിമകൾ  ചിലപ്പോൾ എനിക്ക് പൂർണമായും ഫീൽ ആവാറില്ല. ഭാഷയുടെ പരിമിതി ആയിരിക്കാം.  സബ്ടൈറ്റിലുകൾ വായിച്ച് സിനിമ കാണുന്ന രീതി എനിക്കില്ല.

സംഭാഷണം

15.png

ചിന്തകളുടെ പുതിയ വഴി: റോർട്ടിയും ഫിലോസഫിക്കൽ കൗൺസിലിംഗും

കല്യാണി

മനുഷ്യന്റെ നിത്യജീവിതത്തിലെ ആകുലതകളെയും ചിന്താക്കുഴപ്പങ്ങളെയും കേവലം അസുഖങ്ങളായി കാണാതെ, സംഭാഷണങ്ങളിലൂടെയും ചിന്തകളിലൂടെയും സമീപിക്കുന്ന രീതിയാണ് ഫിലോസഫിക്കൽ കൗൺസിലിംഗ്. കഠിനമായ ശാസ്ത്രീയ സിദ്ധാന്തങ്ങളോ പദങ്ങളോ ഇല്ലാതെ ജീവിതത്തെ എളുപ്പമുള്ള കാഴ്ചപ്പാടിലൂടെ കാണാൻ പ്രശസ്ത ചിന്തകനായ റിച്ചാർഡ് റോർട്ടിയുടെ ആശയങ്ങൾ നമ്മെ സഹായിക്കുന്നുണ്ട്. നാം നമ്മെക്കുറിച്ച് മനസ്സിൽ കരുതുന്ന ഉറച്ചുപോയ ധാരണകളും നാം ഉപയോഗിക്കുന്ന സങ്കടം നിറഞ്ഞ വാക്കുകളുമാണ് പലപ്പോഴും മനസ്സിന്റെ ഭാരം കൂട്ടുന്നത്.

പഠനം

16.png

നിർമ്മിത യാഥാർത്ഥ്യങ്ങളുടെ രാഷ്ട്രീയം: 9 MM ബെരെറ്റയിലെ ബോദ്രിയാറിയൻ വായന

സത്യാനന്തര രാഷ്ട്രീയം (Post-truth Politics) സമകാലിക രാഷ്ട്രീയ-സാമൂഹിക ജീവിതത്തിൽ മാധ്യമപ്രതിനിധാനങ്ങളും രാഷ്ട്രീയ ആഖ്യാനങ്ങളും ഡിജിറ്റൽ പ്രചാരണവും യാഥാർത്ഥ്യത്തെ എങ്ങനെ പുനർനിർമിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്ന പ്രധാന സംജ്ഞയാണ്. ഈ പഠനം വിനോദ് കൃഷ്ണയുടെ 9 MM ബെരെറ്റ എന്ന നോവലിനെ ജീൻ ബോദ്രിയാറിന്റെ Simulacra and Simulation (1981) എന്ന സൈദ്ധാന്തിക ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നു.  കൂടുതൽ ആഴത്തിൽ വിശകലനം ചെയ്യുന്നതിനായി മിഷേൽ ഫൂക്കോയുടെ Power–Discourse സങ്കൽപ്പവും ഹന്നാ ആരെന്റിന്റെ On Violence (1970) എന്ന കൃതിയിലെ അധികാര–അക്രമ വിശകലനവും അനുബന്ധ സൈദ്ധാന്തിക ഉപാധികളായി ഈ പഠനത്തിൽ ഉപയോഗിക്കുന്നു.

14.png

പുറനാനൂറിലെ സാമൂഹ്യദർശനങ്ങൾ - ഒരു  പുനരാലോചന

ഡോ. ജൽസ എം.

എട്ടുത്തൊകയിൽപ്പെടുന്ന പഴന്തമിഴ് പാട്ടുകളിൽ ഒന്നാണ് പുറനാനൂറ്. കേരളത്തിൻ്റെ പ്രാക് ചരിത്ര രചനാ രൂപീകരണത്തിൽ നിർണായകമായ പങ്കുവഹിച്ച ഈ പാട്ടുകളിൽനിന്ന് ജനതതിയുടെ ഭൗമമണ്ഡലത്തെ കുറിച്ചും മൂല്യ സാംസ്കാരികബോധ്യങ്ങളെ കുറിച്ചും സാമാന്യ ധാരണ ലഭ്യമാകുന്നു. ഏകദേശം സമാനകാലങ്ങളിൽ വ്യത്യസ്ത ദേശങ്ങളിൽനിന്ന് ലഭ്യമായ സാഹിത്യം, ശാസ്‌ത്രം എന്നീ വിഭാഗത്തിൽ പെടുന്ന കൃതികൾ പങ്കുവയ്കുന്ന ദർശനങ്ങളും പുറനാനൂറിന് സമാനമായി കാണുന്നത് കേവലം യാദൃശ്ചികമെന്ന് കരുതാൻ സാധ്യമല്ല.

13.png

ലിംഗ്വിസിസവും കേരളത്തിലെ ഭാഷാപരമായ അന്യവൽക്കരണവും: ഒരു സാമൂഹികഭാഷാശാസ്ത്ര പഠനം

മുഹമ്മദ് അസ്ലം

ഭാഷ കേവലമായ ആശയവിനിമയോപാധി മാത്രമല്ല; മറിച്ച്, വ്യക്തിയുടെയും സമൂഹത്തിന്റെയും സാംസ്കാരിക സ്വത്വത്തെയും അധികാരബന്ധങ്ങളെയും നിർണ്ണയിക്കുന്ന സുപ്രധാന ഘടകമാണ്. ഒരു ഭാഷയ്ക്കുള്ളിലെ പ്രാദേശിക-സാമൂഹിക വകഭേദങ്ങൾ (Dialectal variations) ഭാഷാപരമായ വൈവിധ്യത്തിന്റെ സ്വാഭാവിക പ്രതിഫലനങ്ങളാണെങ്കിലും, ചില നിർദ്ദിഷ്ട ഭാഷാരൂപങ്ങൾക്ക് മാത്രം വരേണ്യമായ സാമൂഹികമൂല്യവും മേൽക്കൈയും കൽപ്പിച്ചുനൽകപ്പെടാറുണ്ട്. ഭാഷാപ്രയോഗങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികളുടെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും സാമൂഹികാംഗീകാരം, അവസരങ്ങൾ, സാംസ്കാരിക മൂലധനം (Cultural capital) എന്നിവയിൽ അസമത്വങ്ങളും വിവേചനങ്ങളും സൃഷ്ടിക്കുന്ന ഇത്തരം ഘടനകളെ വിശകലനം ചെയ്യാൻ 'ലിംഗ്വിസിസം' (Linguicism - ഭാഷാവിവേചനം) എന്ന സൈദ്ധാന്തിക ആശയത്തെയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.

11.png

ആൾക്കൂട്ട കൊലപാതകങ്ങൾ (Mob Lynching): ഒരു സാമൂഹ്യ മനഃശാസ്ത്രപരമായ പഠനം

ഡോ. അനുസ്മിത എൻ.

ആൾക്കൂട്ട കൊലപാതകം (Mob Lynching) സമകാലിക സമൂഹത്തിൽ വർധിച്ചുവരുന്ന ഗുരുതരമായ സാമൂഹിക അക്രമരൂപമാണ്. നിയമവാഴ്ചയെയും നീതിന്യായ വ്യവസ്ഥയെയും മറികടന്ന് ഒരു ജനക്കൂട്ടം ഒരാളെയോ ഒരു വിഭാഗത്തെയോ കുറ്റക്കാരായി വിധിക്കുകയും അക്രമത്തിലൂടെ ശിക്ഷിക്കുകയും ചെയ്യുന്ന ഈ പ്രവണത ജനാധിപത്യ മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിനും ഗുരുതരമായ വെല്ലുവിളിയാണ്. അഭ്യൂഹങ്ങൾ, ജാതി–മത ധ്രുവീകരണം, വംശീയ മുൻവിധികൾ, സാമൂഹിക ദുരഭിമാനം, രാഷ്ട്രീയ ധ്രുവീകരണം, സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവിവരങ്ങൾ, നിയമസംവിധാനത്തോടുള്ള അവിശ്വാസം എന്നിവ ആൾക്കൂട്ട കൊലപാതകങ്ങളുടെ പ്രധാന സാമൂഹിക–മനഃശാസ്ത്രപരമായ കാരണങ്ങളായി ഈ പഠനം വിലയിരുത്തുന്നു.

9.png

വർത്തമാനകാല മലയാളസിനിമയിലെ  പെൺവിനിമയങ്ങൾ

ഡോ. വീണ എസ്.

ലോകത്തിലെ ഏറ്റവും ജനപ്രിയമായിട്ടുള്ള ഒരു കലാരൂപമാണ് സിനിമ. ജീവിതത്തെ ദൃശ്യങ്ങളിലൂടെ പുനർനിർമ്മിക്കാനുള്ള കഴിവാണ് ജനപ്രിയമാധ്യമമെന്ന നിലയിൽ സിനിമ സ്വീകരിക്കപ്പെടാൻ കാരണം. സ്ത്രീ സ്വത്വാവിഷ്കാരത്തിലൂടെ ശ്രദ്ധ നേടിയ നിരവധി സിനിമകൾ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. സ്ത്രീത്വത്തെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകളിൽനിന്നും  മാറി സ്ത്രീയുടെ അന്ത: സംഘർഷങ്ങളെയും വൈകാരികതയും സൂക്ഷ്മമായി ആവിഷ്കരിച്ച രണ്ട് സിനിമകളാണ് 2025 ൽ പ്രദർശനത്തിനെത്തിയ ‘ഏക്കോ’(EKO) 2026 ൽ ഇറങ്ങിയ ബാലൻ:ദി ബോയ് എന്നിവ. അസ്തിത്വത്തിന്റെ നാനാർത്ഥങ്ങളോട് സ്വതന്ത്രവും ധീരവുമായ ശൈലിയിൽ പ്രതികരിക്കുന്ന സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് ഈ സിനിമകൾ പൊതുസമൂഹത്തിൽ ചർച്ചാവിഷയമായത്

10.png

നാടക-ഹ്രസ്വചിത്രങ്ങളുടെ സംവേദനസാധ്യതസ്‌കൂള്‍പാഠ്യപദ്ധതിയില്‍ : തെരഞ്ഞെടുത്ത നാടകങ്ങളെആസ്പദമാക്കിയുള്ള പഠനം

ആന്റണി ക്ലമന്റ്‌

നാടകപഠനം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്‌ നാടകതത്പരരായ കുട്ടികള്‍ക്ക്‌ ഗൗരവമുള്ള നാടകാവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്‌. വ്യക്തിവികാസത്തിന്‌ വളരെ സഹായിക്കുന്ന ഒന്നാണ്‌ നാടകാനുഭവങ്ങള്‍.ഇത്തരം അനുഭവങ്ങളിലൂടെ കുട്ടികളുടെ ഭാവനാലോകം പൂര്‍ണമായും പ്രയോജനപ്പെടുത്തുവാനും നാടകാവതരണത്തെക്കുറിച്ച്‌ ധാരണനേടുവാനും നാടകകേളികള്‍ (നാടകത്തിലെ ചില പ്രവര്‍ത്തനങ്ങള്‍) കുട്ടികള്‍ മനസ്സിലാക്കുവാനും ശബ്ദനിയന്ത്രണം, ശബ്ദവ്യതിയാനങ്ങള്‍ എന്നിവ പരിശീലിക്കുവാനും നാടകങ്ങളെ ഹ്രസ്വചിത്രങ്ങളാക്കി മാറ്റുമ്പോള്‍ അഭിനയം, സിനിമാട്ടോഗ്രഫി, എഡിറ്റിംഗ്‌, ഡബ്ബിങ്‌, സംവിധാനം തുടങ്ങി ഹ്രസ്വചിത്രനിര്‍മ്മാണത്തിന്റെ വിവിധ വശങ്ങള്‍ സ്വായത്തമാക്കുവാനും സാധിക്കുന്നു. ഇപ്രകാരം തയ്യാറാക്കുന്ന നാടക-ഹ്രസ്വചിത്രങ്ങളിലൂടെ കുട്ടികള്‍ പാഠ്യപ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോള്‍ അവ ഏറ്റവും അനായാസമായി ചെയ്യാന്‍ സാധിക്കും. ഭാഷാപഠനത്തിലും പാഠ്യപ്രവര്‍ത്തനങ്ങളിലും ഹ്രസ്വചിത്രങ്ങളുടെ സംവേദനസാധ്യത കണ്ടെത്താന്‍ ശ്രമിക്കുന്നതാണ്‌ ഈ പ്രബന്ധം.

12.png

ആത്മം, ദേശീയത, അഭിജ്ഞാനത :സ്വയംനിർമ്മിതിയുടെ ദൃശ്യരാഷ്ട്രീയം അമൃത ഷെർഗിലിന്റെ സെൽഫ് പോട്രയ്റ്റുകളിൽ

അനുഷ കെ. കെ.

ഇന്ത്യൻ ചിത്രകല അതിന്റെ ആധുനികതയിലേക്കുള്ള സംക്രമണത്തിന്റെ നിർണായകമായ ചരിത്രസന്ധിയിൽ നിൽക്കുന്ന ഘട്ടത്തിലാണ് അമൃത ഷെർഗിലിന്റെ കല വിഭിന്നമായൊരു ചിത്രഭാഷയെ കാഴ്ചപ്പെടുത്തുന്നത്. അത് ഒരേ സമയം പുരുഷകേന്ദ്രിതമായ മുഖ്യധാരാ ഇന്ത്യൻ ചിത്രകലയിൽ  ഒരു എതിർദൃശ്യലോകത്തിന്റെ പരീക്ഷണശാലയും, ആധുനിക ഇന്ത്യൻ കലാചരിത്രത്തിന്റെ തന്നെ ചരിത്രപരമായ സന്ദിഗ്ദ്ധതകളുടെ കളിസ്ഥലവും ആയിരുന്നു. കൊളോണിയൽ വ്യവഹാരങ്ങളും ദേശീയപ്രസ്ഥാനങ്ങളുമെല്ലാം പലമട്ടിൽ ഭാവനചെയ്ത 'ഭാരതീയത'(Indianness) എന്ന ആശയലോകത്തിന്റെ പുനർവിഭാവനമായിരുന്നു അവരുടെ ചിത്രങ്ങൾ. ഒരേ സമയം അക്കാദമിക് റിയലിസത്തിന്റേയും അതിനെ വെല്ലുവിളിച്ച് ഉയർന്നുവന്ന ബംഗാൾസ്കൂളിന്റെയും സൗന്ദര്യദർശനങ്ങളെ അവ നിരാകരിച്ചു.

7.png

എം. ലീലാവതിയുടെയും ഗീതയുടെയും പുരാവൃത്ത പുനർവായനകൾ 

അനുപമ കെ.കെ. / ഡോ. രമ്യ ഗോകുലനാഥൻ

ചരിത്രം ഒരു സാംസ്കാരിക നിർമ്മിതിയാണെന്ന അവബോധം രൂപപ്പെട്ടതിൽ നിന്നാണ് ചരിത്രത്തിലെ വിവരങ്ങളെ പ്രശ്നവത്കരിക്കാനുള്ള ശ്രമങ്ങൾ  ആരംഭിക്കുന്നത്. ഉയർന്ന ജനവിഭാഗങ്ങളുടെ കർത്തൃത്വത്തിൽ എഴുതപ്പെട്ട സാഹിത്യചരിത്രങ്ങളിൽ വലിയൊരു വിഭാഗത്തിൽ നിന്നും സ്ത്രീ, ദളിത് ജീവിതങ്ങൾ ഒഴിവാക്കപ്പെട്ടു. ചരിത്രത്തിൽനിന്ന് ഒഴിവാക്കി നിർത്തിയ സ്ത്രീമുന്നേറ്റങ്ങളെ സ്ത്രീപക്ഷ സാഹിത്യചരിത്രവിജ്ഞാനീയം എന്ന രീതിശാസ്ത്രത്തിലൂടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്.

6.png

വിദ്യാർത്ഥി അച്ചടക്കത്തിന്റെ അരാഷ്ട്രീയപാഠങ്ങൾ ‘വാഴ 2 ‘എന്ന സിനിമയെ മുൻനിർത്തിയുള്ള പഠനം.

ശ്രീദേവി ബി.എസ്.

ജെനറേഷൻ വൈയും(മിലേനിയലുകൾ) ജെനറേഷൻ സിയും (ജെൻസിതലമുറകൾ)  തമ്മിൽ നടക്കുന്ന സംഘർഷം അടയാളപ്പെടുത്തുന്ന  മലയാള സിനിമയാണ് ‘വാഴ2 ബയോ പിക് ഓഫ് എ വില്യൻ ബ്രോസ്’. യുവതലമുറയുടെ അവകാശമുള്ള സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായി നിൽക്കുന്ന അധ്യാപകരും,സമൂഹം പരാജിതരായി മാത്രം മുദ്രകുത്തിയ വിദ്യാർത്ഥികളും തമ്മിലുള്ള ആശയസംഘട്ടനമാണ് ഈ സിനിമ. തലമുറകൾ മാറുന്നതോടൊപ്പം മൂല്യസങ്കല്പങ്ങളിലും മാറ്റം സംഭവിക്കുന്നു. ഈ മാറ്റത്തെ തിരിച്ചറിഞ്ഞ് പഴയ മൂല്യസങ്കല്പങ്ങളെ പുതുക്കിപ്പണിയാനും പുതുതലമുറയെ രൂപപ്പെടുത്തിയെടുക്കാനും അധ്യാപകർക്കാവണം. സദാസമയവും ലഹരിവസ്തുക്കൾ ചവയ്ക്കുന്ന അധ്യാപകൻ തന്നെയാണ് മയക്കുമരുന്നിലേയ്ക്ക് നയിക്കപ്പെടുന്ന വിദ്യാർത്ഥിസമൂഹത്തെ മുൾമുനയിൽ നിർത്തുന്നത്. അധ്യാപകർ വിദ്യാർഥികളുമായി നടത്തുന്ന സംഭാഷണഭാഷ സഭ്യതയുടെ അതിരുകൾ ലംഘിക്കുന്നു.

8.png

ഭ്രമയുഗത്തിലെ അധികാരചിഹ്നങ്ങൾ: പ്രതീകാത്മകതയും അധികാരവ്യവഹാരവും

മനോജ്  കുമാര്‍  വി.

മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും നിർണ്ണായകമായ ചാലകശക്തി- യായി ദൃശ്യമാധ്യമങ്ങൾ വളർന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് നിലനിൽക്കുന്നത്. ആശയവിനിമയത്തിനുള്ള ശക്തമായ ഉപാധിയായി ദൃശ്യഭാഷ പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദൃശ്യഭാഷയുടെ മുഴുവൻ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുന്ന വ്യവഹാരരീതിയായി സിനിമയെന്ന മാധ്യമം ഔന്നത്യം പ്രാപിച്ചിരിക്കുന്നു. സിനിമപോലെ മനുഷ്യനെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു കലാരൂപം ഇല്ലെന്നുതന്നെ പറയാം. ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന ദൃശ്യകലാരൂപമായ ചലച്ചിത്രം ചിഹ്നങ്ങളുടെ ഒരു വലയാണ്.

5.png

ഒ.എൻ.വിയുടെ ചലച്ചിത്രഗാനങ്ങളിലെ പ്രകൃതിദർശനവും  ഫാൻ്റസി പരിസരവും

സ്വാതി കെ.പി.

മലയാള ചലച്ചിത്രഗാനശാഖയിൽ പ്രകൃതിദർശനത്തെ ആഴത്തിൽ ആവിഷ്കരിച്ച കവിയാണ് ഒഎൻവി. ഈ പ്രബന്ധം അദ്ദേഹത്തിൻ്റെ ഗാനങ്ങളിലെ പ്രകൃതി ബോധത്തെ 'ഫാന്റസി' എന്ന സൈദ്ധാന്തിക തലത്തിലൂടെ വിശകലനം ചെയ്യുന്നു.  പ്രകൃതിയെ ചലച്ചിത്രഗാനങ്ങളിൽ ഒരു പശ്ചാത്തലമായി മാത്രം കാണാതെ ജീവസ്സുറ്റതും പ്രകൃതിയുമായി സംവദിക്കുന്നതുമായ ഒരു സാന്നിധ്യമായി(Animism) അദ്ദേഹത്തിൻ്റെഗാനങ്ങളിൽ കാണുന്നു. സൗന്ദര്യാത്മകതയും പാരിസ്ഥിതിക പ്രതിബദ്ധതയും ഒത്തുചേരുന്ന ഈ 'ഫാന്റസി' പശ്ചാത്തലം ഒ എൻ വി തൻ്റെ ഗാനങ്ങളിൽ എപ്രകാരം ആവിഷ്കരിക്കുന്നുവെന്നു  ഈ പ്രബന്ധം വിലയിരുത്തുന്നു.

2.png

ഫ്ലോ തിയറിയും വീഡിയോ ഗയിമും: സന്തോഷത്തിന്റെ വെർച്വൽ അനുഭവ പരിണാമം - വിശകലനാത്മക പഠനം.

ഡോ. ജെൻസി കെ .എ.

ഹംഗേറിയൻ അമേരിക്കൻ പോസിറ്റീവ് സൈക്കോളജിസ്റ്റായിരുന്ന മിഹാലി സിക്‌സെന്റ്മിഹാലി (മീ-ഹൈ ചീക്ക്-സെന്റ്-മീ-ഹൈ-ഇ) ജീവിതത്തെക്കുറിച്ചും സന്തോഷം ഇരട്ടിയാക്കുന്നതിനെ കുറിച്ചും പഠിക്കുന്നതിനായി വികസിപ്പിച്ചെടുത്ത സിദ്ധാന്തമാണ് ഫ്ലോ തിയറി . ശുഭാപ്തി വിശ്വാസം, ആന്തരിക പ്രചോദനം, ഉത്തരവാദിത്വം തുടങ്ങിയ മനുഷ്യ ശക്തികളെക്കുറിച്ച് പഠനം നടത്തുന്നതിനായി ക്വാളിറ്റി ഓഫ് ലൈഫ് റിസർച്ച് സെന്റർ  എന്ന ഗവേഷണ സ്ഥാപനം സ്ഥാപിക്കുകയും വളരെയധികം ആളുകൾക്ക് ഒന്നിച്ച് മുഴുകിയിരിക്കുവാൻ സാധിക്കുന്ന ഉപാധികളെ കുറിച്ച് പഠനം നടത്തുകയും ചെയ്തു. അതിനായി രൂപപ്പെടുത്തിയ തിയറിയാണ് ഫ്ലോ തിയറി അഥവാ ഒഴുക്ക് സിദ്ധാന്തം . സന്തോഷത്തെയും സർഗാത്മകതയെയും കൂട്ടിയിണക്കുക എന്ന ലക്ഷ്യമാണ് ഈ തിയറിയുടെ അടിസ്ഥാന ഘടകമായി പ്രവർത്തിക്കുന്നത് .

4.png

യാത്ര, ആധുനികത, ദേശീയഭാവന: ‘ലണ്ടനും പാരീസും’ എന്ന യാത്രാവിവരണത്തെ മുൻനിർത്തി ഒരു വായന

ഷബീബ പി.എം.

യാത്രയും യാത്രയെഴുത്തും കേവലം കാഴ്ചകളുടെ ദൃക്സാക്ഷിവിവരണമല്ല. മറിച്ച് അത് എഴുതപ്പെടുന്ന കാലത്തിന്റെയും സമൂഹത്തിന്റെയും സാംസ്കാരികചരിത്രരേഖയാണ്. യൂറോപ്പിലേക്കുള്ള യാത്രയെ ആധാരമാക്കി ജി.പി പിള്ള രചിച്ച ലണ്ടനും പാരീസും (1897) എന്ന യാത്രാവിവരണത്തെ വിശകലനം ചെയ്തുകൊണ്ട് ഇന്ത്യ എന്ന ആധുനികദേശരാഷ്ട്രത്തെ പൂർവ്വദർശനം ചെയ്യുന്ന പ്രക്രിയയായി അദ്ദേഹത്തിന്റെ ഇംഗ്ലണ്ടുയാത്രയെ രേഖപ്പെടുത്തുവാനുള്ള ശ്രമമാണ് ഈ പ്രബന്ധം.

3.png

"കൊളോണിയൽ ആധുനികതയും ലിംഗഭാവനകളും: 'ചെറുപൈതങ്ങളി'ലെ കുട്ടിക്കാലവും അച്ചടക്കവും"

അപർണ എം.ബി.

ബെഞ്ചമിൻ ബെയിലി,1824-ൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച 'ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ' (ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ) എന്ന സമാഹാരത്തിലെ ആദ്യത്തെ രണ്ട് കഥകളെ ('എംഗലാന്തിൽ മാർജെരി എന്ന പെരായി നാല വയസ്സ ചെന്ന ഒരു പെൺപൈതലിൻ്റെ കഥ’,'ജ്ഞാനിപ്പൈതൽ') മുൻനിർത്തി, കൊളോണിയൽ ആധുനികത കേരളീയസമൂഹത്തിൽ നിർമ്മിക്കാൻ ശ്രമിച്ച ലിംഗഭാവനകളെയും അച്ചടക്കരീതികളെയും പരിശോധിക്കുന്നതാണ് ഈ പ്രബന്ധം. മിഷണറി വിവർത്തനങ്ങൾ മുന്നോട്ടുവെച്ച സന്മാർഗ്ഗബോധം ലിംഗരഹിതമായ ഒന്നായിരുന്നില്ലെന്നും, അത് ആൺ-പെൺ ഭേദമനുസരിച്ച് രണ്ട് വ്യത്യസ്ത മണ്ഡലങ്ങളെയാണ് ലക്ഷ്യം വെച്ചതെന്നും കാണാൻ കഴിയും.

ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

​ഷീന എസ്.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

​

bottom of page