top of page

GCW
sshÚm\nI
Hm¬sse³
ISSN :3048-863X
മൾട്ടി ഡിസിപ്ലിനറി ഓൺലൈൻ പിയർ റിവ്യൂവ്ഡ് റിസർച്ച് ജേർണൽ
aebmfhn-`m-KwkÀ¡mÀ h\nXmtImtfPv Xncph\´]pcw


നിഘണ്ടുനിർമാണത്തിന്റെ രാഷ്ട്രീയം : ‘ശബ്ദതാരാവലി’യെ മുൻനിർത്തിയുള്ള സ്ത്രീപക്ഷ വിചിന്തനങ്ങൾ
അഞ്ജുഷ എന്‍.പി. പ്രബന്ധസംഗ്രഹം പദങ്ങളെ ആധികാരികമായി നിര്‍വചിക്കുന്ന ശബ്ദകോശങ്ങളാണ് നിഘണ്ടുക്കള്‍. നിഘണ്ടുക്കളിലെ പദങ്ങള്‍ സമൂഹനിര്മിതമാകയാല് പദവ്യാഖ്യാനത്തിലും ഉള്ളടങ്ങിയിരിക്കുന്നത് സമൂഹത്തിന്റെ വീക്ഷണമാണ്. ഈ പ്രബന്ധത്തില്‍ പദനിര്വചനത്തിന്റെ സ്ത്രീപക്ഷവായനയാണ് നടത്തുത്. മലയാളനിഘണ്ടുക്കളില്‍ പൊതുവെ ആധികാരികമെന്ന് കരുതപ്പെടുന്ന ‘ശബ്ദതാരാവലി’യിലെ സ്ത്രീപുരുഷ ദ്വന്ദങ്ങളെ അടയാളപ്പെടുത്തുന്ന പദങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പദങ്ങളെ വിലയിരുത്തുകയാണ് ഈ പ്രബന്ധം. ആണ്നോട്ടത്
10 min read


അതിരുകൾ എന്നത് കേവലം വേർതിരിക്കലിൻ്റെ ഇടങ്ങൾ മാത്രമല്ല!
അഭിമുഖം—ഡോ. ടി ടി ശ്രീകുമാര്‍ & ലക്ഷ്മി ആർ ശേഖർ ചോദ്യം: 1 താങ്കളുടെ എഴുത്തിൽ ചരിത്രം, സംസ്കാരം, രാഷ്ട്രീയം എന്നീ മൂന്ന് ഘടകങ്ങൾ പരസ്പരം ബന്ധിപ്പിക്കപ്പെടുന്നത് എങ്ങനെയാണ്? ഈ അന്തർബന്ധത്തെ (Interconnection) താങ്കൾ എങ്ങനെ നിർവചിക്കുന്നു? ചരിത്രം, സംസ്കാരം, രാഷ്ട്രീയ സമ്പദ്ശാസ്ത്രം (political economy) എന്നിവ എപ്പോഴും എന്റെ ബൗദ്ധിക പ്രവർത്തനങ്ങളുടെ അവിഭാജ്യ തലങ്ങളായിരുന്നു. അവയെ വല്ലപ്പോഴും മാത്രം പരസ്പരം ഇടപഴകുന്ന വ്യത്യസ്ത മേഖലകളായല്ല ഞാൻ കാണുന്നത്; മറിച്ച്, സമൂഹങ്ങൾ സ്
25 min read


കേരളീയഭക്ഷണവ്യവസ്ഥ:പ്രവണതകളും വെല്ലുവിളികളും
ഡോ.സി.ഗണേഷ് പ്രബന്ധസംഗ്രഹം ഭക്ഷണം എന്നത് കേവലം വിശപ്പടക്കാനുള്ള ഉപാധി മാത്രമല്ല, മറിച്ച് ഒരു ജനതയുടെ ചരിത്രം, സംസ്കാരം, ജൈവികത എന്നിവയുടെ വിപുലമായ ആവിഷ്കാരമാണ്.മനുഷ്യൻ പ്രകൃതിയിൽ നിന്ന് സംസ്കാരത്തിലേക്ക് നടത്തിയ പരിണാമത്തിന്റെ പ്രധാന അടയാളമായി പാചകത്തെ കാണാവുന്നതാണ്. കേരളീയ ഭക്ഷണവ്യവസ്ഥ (Food system Of Kerala)എന്നത് നരവംശശാസ്ത്രം, സാമൂഹികശാസ്ത്രം,ചരിത്രം എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ട് കിടക്കുന്നു. ഈ പ്രബന്ധം കേരളത്തിന്റെ സമ്പന്നമായ ഭക്ഷണചരിത്രത്തെയും, ആഗോളവൽക്കരണത്തിന്റെ
7 min read


കേരളനവോത്ഥാനം -വിമർശനം,വിചിന്തനം :സഹോദരൻപത്രത്തിലെ ലേഖനങ്ങളെ മുൻനിർത്തിയുള്ള പഠനം
അഞ്ജലി എം. പി. സംഗ്രഹം ലോകത്തെ ഏത് സമൂഹവും മാറ്റത്തിന് വിധേയമാകുന്നത് വിനിമയം ചെയ്യപ്പെടുന്ന ആശയങ്ങളിലൂടെയാണ്. ആശയങ്ങളുടെ വിനിമയത്തിൽ ഏറ്റവും കൂടുതൽ സംവദിക്കുന്ന മാധ്യമങ്ങളാണ് പത്രങ്ങൾ.സാംസ്കാരികധാരകളെ സംവേദനം ചെയ്യുന്ന മാധ്യമങ്ങൾ എന്ന നിലയിൽ പത്രമാധ്യമങ്ങൾക്ക് കേരളനവോത്ഥാനപ്രക്രിയയിൽ സുപ്രധാന പങ്കാണുള്ളത്. നവോത്ഥാനനായകനും സാമൂഹ്യപരിഷ്കർത്താവുമായ സഹോദരൻഅയ്യപ്പൻ ആരംഭിച്ച പത്രമാണ് ‘സഹോദരൻ.’ മിശ്രഭോജനത്തിന്റെ സംഘടിതമായ ഐക്യത്തിൽ ആരംഭിച്ച സഹോദര സംഘത്തിന്റെ മുഖപത്രമായിട്ടാണ് ‘സഹോ
7 min read


സിനിമാറ്റിക് ഐക്കണോഗ്രഫിയും സാംസ്കാരിക സമന്വയവും: കേരളത്തിലെ ക്രൈസ്തവചരിത്രം ഡോക്യുമെന്ററികളിൽ.
സുധാരസൻ പി. എസ്. പ്രബന്ധസംഗ്രഹം കേരളത്തിലെ ക്രൈസ്തവചരിത്രത്തെയും പാരമ്പര്യത്തെയും സാംസ്കാരികസ്വത്വത്തെയും ഡോക്യുമെന്ററി സിനിമകൾ എങ്ങനെയാണ് ദൃശ്യപരമായി അടയാളപ്പെടുത്തുന്നത് എന്ന അന്വേഷണമാണ് ഈ ഗവേഷണപ്രബന്ധം. 'Kerala: The Cradle of Christianity in South Asia'(2025) എന്ന ഡോക്യുമെന്ററിയെ മുൻനിർത്തി, ക്രൈസ്തവരുടെ സവിശേഷമായ ചരിത്രവും പാരമ്പര്യവും ഈ ഡോക്യുമെന്ററിയിൽ എങ്ങനെ ആവിഷ്കരിക്കപ്പെടുന്നു എന്ന് പ്രബന്ധം വിശകലനം ചെയ്യുന്നു.ആരാധനാസംഗീതത്തിലും ആചാരങ്ങളിലും പ്രകടമാകുന്ന തദ്ദേശീയമായ
7 min read


പുതുമലയാളസിനിമയിലെ ഗേ സ്വത്വാവിഷ്കാര പരിണാമം
അലക്സാണ്ടർ ജോൺ പ്രബന്ധസംഗ്രഹം കേരളത്തിന്റെ സാംസ്കാരിക സംവേദനത്തെയും സാമൂഹിക പരിണാമത്തെയും മലയാളസിനിമ എക്കാലവും പ്രതിഫലിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തമായ വിഷയസ്വീകരണവും അതിന്റെ ആവിഷ്കരണത്തിലുള്ള ` കൃത്യതയുംകൊണ്ട് ലോകസിനിമാചരിത്രത്തിൽ മലയാളസിനിമ അടയാളപ്പെട്ടിട്ടുണ്ട്. ഉത്തരാധുനികത മുന്നോട്ടുവെച്ച സാമൂഹിക പ്രശ്നങ്ങളെയെല്ലാം മലയാളസിനിമ വളരെയേറെ ഗൗരവത്തോടെ പരിഗണിച്ചു. അതിൽതന്നെ സ്വത്വരാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നൽകി. മുൻപ് പരിഗണിക്കാതെയിരുന്ന സ്വത്വരാഷ്ട്രീയത്തിന്റെ വ
10 min read


എ ഐ കാലത്തെ സാഹിത്യം : ഒരവലോകനം
പാർവതി നായർ എൽ. പ്രബന്ധസംഗ്രഹം നിർമ്മിതബുദ്ധിയെന്നത് മനുഷ്യൻ നടത്തിയ വിപ്ലവകരമായ കണ്ടുപിടിത്തമാണ്. മനുഷ്യബുദ്ധി ആവശ്യമുള്ള ജോലികൾ കൃത്യതയോടെയും സമയബന്ധിതമായും ചെയ്യുന്നതിനായി രൂപകല്പന ചെയ്ത കമ്പ്യൂട്ടർ സിസ്റ്റങ്ങളെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (നിർമ്മിതബുദ്ധി) എന്നു പറയുന്നത്. 'ചിന്തിക്കുന്ന യന്ത്രം' (Thinking Machine) എന്നു വിളിച്ചിരുന്ന ആശയത്തെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് എന്നു നാമകരണം ചെയ്തതു മുതൽ മനുഷ്യനു പകരക്കാരനാകുംവിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിൽവരെ എത്തിനിൽക്കുന
4 min read


പ്രവാസജീവിതാവിഷ്കാരം എം.ടി. യുടെ കൃതികളിൽ
ഡോ.രേണുക ഒ. പ്രബന്ധസംഗ്രഹം മലയാള സാഹിത്യത്തിന്റെ ആധുനികതയെ വള്ളുവനാടൻ ഗ്രാമീണതയുടെയും തറവാടിത്തത്തിന്റെയും വേരുകളുമായി ബന്ധിപ്പിച്ച പ്രതിഭയാണ് എം.ടി. വാസുദേവൻ നായർ. അദ്ദേഹത്തിന്റെ രചനാലോകം പരിശോധിക്കുമ്പോൾ ഭൂരിഭാഗവും നിളയുടെ തീരങ്ങളിലും തകർന്നടിയുന്ന നാലുകെട്ടുകൾക്കുള്ളിലും ഒതുങ്ങിനിൽക്കുന്നതായി തോന്നും. എം.ടിയുടെ കൃതികളിലെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുമായ ഒരു പ്രമേയമാണ് 'പ്രവാസം'. കേരളീയന്റെ സാമൂഹിക ചരിത്രത്തിൽ പ്രവാസം ഒരു പ്രധാന വഴിത്
7 min read


കുമാരനാശാൻ കവിതകളിലെ കാരുണ്യദർശനം:സ്ത്രീ-കീഴാളസ്വത്വങ്ങളുടെ പുര:ക്ഷേപണം-നളിനി, ലീല, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കാവ്യങ്ങളെ മുൻനിർത്തിയുള്ള പഠനം
ഡോ. രുഗ്മിണി കെ. പ്രബന്ധസംഗ്രഹം നവോത്ഥാനം കൊണ്ടുവന്ന ആധുനികാശയങ്ങൾ ഏറ്റവും നന്നായി സ്വാംശീകരിച്ച കവിയാണ് കുമാര നാശാൻ. കവിത്രയത്തിൽ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനായി വിദ്യാഭ്യാസത്തിനായി നടത്തിയ പ്രവാസജീവിതത്തിലൂടെയും സാമൂഹികപരിഷ്കരണപ്രവർത്തനങ്ങളിലൂടെയും ആർജ്ജിച്ച ആധുനിക ലോകബോധത്തിൻ്റെ വെളിച്ചം ആശാൻ കവിതകളിലുടനീളം കാണാം. യഥാസ്ഥിതിക ജീവിതബോധത്തിൽ നിന്നും കുതറിമാറി,അടിച്ചമർത്തപ്പെട്ട വരുടെ പക്ഷത്തു നിൽക്കുന്ന ബൗദ്ധവും മാനവികവുമായ ഒരു ജീവിതാവബോധം ആശാൻകൃതികളുടെ അന്തർധാരയായി
8 min read


സ്ത്രീത്വത്തിനപ്പുറം: ബ്യൂവോയറിന്റെ "മറ്റുള്ളവ" പുനർനിർമ്മിക്കുന്നു
ഫരീദ ബീഗം പി എ സംഗ്രഹം: സിമോൺ ഡി ബ്യൂവോയറിന്റെ ഏറ്റവും മഹത്തായ സംഭാവനകളിൽ പ്രമുഖമായ ഒന്നാണ് 'മറ്റുള്ളവർ' എന്ന ആശയം . ഇന്നത്തെ ലോകം ഉയർന്നു വരുന്ന ലിംഗവൈവിധ്യത്തെ കൈക്കൊള്ളുമ്പോൾ, മൂന്നാംതരംഗസ്ത്രീവാദികൾ പോലും ചർച്ച ചെയ്യപ്പെടുന്ന ഈ വിഷയത്തിൽ ബ്യൂവോയറിന്റെ വിപ്ലവകരമായ പ്രവർത്തനങ്ങളെയും പ്രാധാന്യത്തെയും പരിമിതികളെയും വ്യക്തമാക്കുന്ന ഒരു മസ്തിഷ്ക പ്രകാശനം തന്നെ അവർ കരുതി വച്ചിരിക്കുന്നു.പുരുഷന് ചരിത്ര പരമായ സ്ഥാനം നൽകുകയും, സ്ത്രീകളെ 'മറ്റുള്ളവർ' എന്ന ധാരണയിൽ , സ്വയം-മറ്റുള്ളവര
10 min read


പ്രദീപൻ പാമ്പിരികുന്നിൻ്റെ സംഗീതവിചാരലോകം: തെരഞ്ഞെടുത്ത ലേഖനങ്ങളെ മുൻനിർത്തിയുള്ള വിശകലനം
വിസ്മയ സുന്ദർ പി പ്രബന്ധസംഗ്രഹം ദലിത് രാഷ്ട്രീയം,കീഴാളപഠനം, സംസ്കാരവിമർശനം,ചലച്ചിത്രസംഗീതപഠനം തുടങ്ങിയവയിലെല്ലാം തൻ്റെതായ ആശയങ്ങൾ അവതരിപ്പിച്ച് ശ്രദ്ധനേടിയ എഴുത്തുകാരനാണ് പ്രദീപൻപാമ്പിരികുന്ന്. കീഴാളമായ പ്രതിരോധങ്ങളെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിൻ്റെ വിചാരലോകം നിർണയിക്കപ്പെട്ടിരുന്നത്. സംസ്കാരപഠനത്തിൻ്റെ ഉൾക്കാഴ്ച്ചകളെയും കീഴാള വിമർശനത്തിൻ്റെ സൈദ്ധാന്തിക സങ്കൽപ്പനങ്ങളെയും ചേർത്തു നിർത്തിയാണ് അദ്ദേഹം തൻ്റെ പഠനങ്ങൾ നടത്തിയത്. ഒരു സംസ്കാരപഠിതാവ് എന്ന നിലയിൽ അദ്ദേഹം ഏറ്റവും ഊന
8 min read


നിരീക്ഷണത്തിന്റെ ദൃശ്യരാഷ്ട്രീയം: ചലച്ചിത്രബിംബങ്ങളിലെ അധികാരവും വ്യക്തിത്വരൂപീകരണവും
അശ്വതി എം.സി. സംഗ്രഹം സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമ. മലയാളസിനിമാചരിത്രത്തിൽ ദൃശ്യഭാഷയുടെ പുതിയൊരു ലാവണ്യശാസ്ത്രം രൂപപ്പെടുത്തിയ സംവിധായകനാണ് ഭരതൻ. പ്രണയത്തിന്റെയും ലൈംഗികതയുടെയും രാഷ്ട്രീയത്തെ അദ്ദേഹം തന്റെ സിനിമകളിൽ ദൃശ്യവൽക്കരിച്ചു. ലൈംഗികതയുടെയും ഗ്രാമീണജീവിതത്തിന്റെയും ആവിഷ്കരണമെന്ന നിലയിൽ വ്യാപകമായി ചർച്ചചെയ്യപ്പെട്ട സിനിമയാണ് പറങ്കിമല (1981). ഗ്രാമീണ സദാചാരനോട്ടങ്ങളും വ്യക്തിയുടെ ആന്തരികകാമനകളും തമ്മിലുള്ള സംഘർഷമാണ് സിനിമയുടെ പ്രമേയം. ചലച്ചിത്രങ്ങളിലെ
5 min read


എക്കോയുടെ അവസ്ഥാന്തരങ്ങളും പ്രതികാരത്തിന്റെ ഇടങ്ങളും
ഏയ്ഞ്ചല്‍ മേരി ഏ. എസ്. പ്രബന്ധ സംഗ്രഹം ദിന്‍ജിത് അയ്യത്താന്‍ സംവിധാനം നിര്‍വഹിച്ച്, ബാഹുല്‍ രമേശിന്റെ രചനയില്‍ 2025 ല്‍ മലയാളത്തില്‍ ഇറങ്ങിയ സിനിമയാണ് എക്കോ. ഈ സിനിമയില്‍ പ്രകൃതിയും മനുഷ്യരും ഒരേപോലെ കഥാപാത്രങ്ങളാകുന്നുണ്ട്. ഇടുക്കി ജില്ലയിലെ പ്രകൃതിരമണീയമായ ഉപ്പുകുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒരേസമയം പ്രതികാരത്തിന്റെ പ്രതിധ്വനിയും ചെറുത്തുനില്‍പ്പിന്റെ അന്ത:സത്തയും കൂടിയാകുന്നു ഈ സിനിമ. ഈ സിനിമയുടെ എക്കോ എന്ന തലവാചകത്തില്‍ ഉള്ളടങ്
7 min read


കുംഭാരസമുഹത്തിൻ്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ
ഗ്രീഷ്മ ടി. പ്രബന്ധ സംഗ്രഹം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉടനീളം മൺപാത്ര നിർമ്മാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരുന്ന പരമ്പരാഗത തൊഴിലാളിസമൂഹമാണ് കുംഭാരസമുഹം. സാമൂഹികവും സാംസ്കാരികവുമായ ഒരുപാട് വെല്ലു വിളികൾ അനുഭവിച്ചികൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ഇവർ.ഈ പ്രബന്ധത്തിലൂടെ അവരുടെ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ- തൊഴിൽ മേഖലകളിലെ വിവിധ പ്രശ്നങ്ങളെ അവലോകനം ചെയ്യാൻ ശ്രമിക്കുന്നു. താക്കോൽ വാക്കുകൾ : കുംഭാരർ, അത്തൈ, കുശവൻ, മാരിയമ്മ, ഋതുശുദ്ധി( മാസിക) ആമുഖം കുംഭാരസമൂഹം കേരള സംസ്കാരത്തേക
6 min read


ഹരിതദർശനം: സുഗതകുമാരിയുടെ കവിതകളിൽ തുലാവർഷപ്പച്ചയെ മുൻനിർത്തി ഒരു പഠനം.
ബീന.വി. പ്രബന്ധ സംഗ്രഹം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കാവ്യാത്മകമായി ആവിഷ്കരിച്ച കവയിത്രിയാണ് സുഗതകുമാരി. ഈ പ്രബന്ധം സുഗതകുമാരിയുടെ ‘തുലാവർഷപ്പച്ച’ എന്ന കവിതാസമാഹാരത്തെ ഭൂവിമർശനം എന്ന ആധുനിക സാഹിത്യ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നു. കേവലം പരിസ്ഥിതി വാദത്തിനപ്പുറം, ഭൂമിശാസ്ത്രപരമായ ഇടങ്ങളും മനുഷ്യന്റെ വൈകാരിക മണ്ഡലങ്ങളും എങ്ങനെ പരസ്പരം പിണഞ്ഞു കിടക്കുന്നു എന്ന് ഈ പഠനം അന്വേഷിക്കുന്നു. താക്കോൽ വാക്കുകൾ ഭൗമനിരൂപണം, കാവ്യഭൂപടങ്
7 min read


നോഹയുടെ പെട്ടകം പോലൊരു ജീവലോകം
ഡോ . സ്വപ്ന. സി. കോമ്പാത്ത് പ്രബന്ധസംഗ്രഹം മലയാളിത്തത്തെ കവിതയിലേക്കാവാഹിച്ച മഹാകവി എന്ന് വിശേഷിപ്പിക്കാവുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്റെ കാവ്യലോകത്തിലെ ജന്തുജാലങ്ങളെ ക്കുറിച്ചുള്ള അന്വേഷണമാണ് പ്രബന്ധം. സാരണക്കാരനോടൊപ്പം നിൽക്കുന്ന കവി എന്ന നിലയിൽ അദ്ദേഹത്തിൻ്റെ കാവ്യലോകത്തിൽ കൃഷിയും കർഷകരും അവരെ സഹായിക്കുന്ന കന്നുകാലികളും കാവൽക്കാരനായ നായയുമെല്ലാം ഉണ്ടാകുകയെന്നത് സ്വാഭാവികമാണ് .എന്നാൽ കേരളത്തെ അനുഭവിപ്പിക്കാൻ ഇത്തരം ജീവജാലങ്ങൾ മാത്രം പോര . പ്രമേയം ഏതായാലും, മലയാളി നിരന്
9 min read


നോം ചോംസ്കിയുടെ ജനറേറ്റീവ് ഗ്രാമര്‍ : ഒരു ദാര്‍ശനിക ഭാഷാശാസ്ത്ര അവലോകനം
ഡോ. അമ്പിളി എസ്. പ്രബന്ധ സംഗ്രഹം ഭാഷ മനുഷ്യന്റെ ഏറ്റവും സങ്കീര്‍ണ്ണവും അത്ഭുതകരവുമായ കഴിവുകളില്‍ ഒന്നാണ്. മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയത്തിനും ചിന്തയുടെ പ്രകടനത്തിനും ഭാഷ അത്യന്താപേക്ഷിതമാണ്. ഭാഷയെ എങ്ങനെ മനസിലാക്കാം എന്ന ചോദ്യത്തിന് കാലങ്ങളായി വിവിധ ഉത്തരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഭാഷാശാസ്ത്ര പഠനങ്ങളെ അടിമുടി പരിഷ്കരിച്ച സിദ്ധാന്തമാണ് നോം ചോംസ്കിയുടെ ജനറേറ്റീവ് ഗ്രാമര്‍. ഭാഷ എന്നത് കേവലം ബാഹ്യമായ സാഹചര്യങ്ങളില്‍ നിന്ന് രൂപപ്പെട
6 min read


അറിവിന്റെ ജനാധിപത്യവത്ക്കരണം- അറബിമലയാളത്തിലെ വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം എന്ന കൃതിയെ മുൻനിർത്തി ഒരന്വേഷണം
സലാഹുദ്ദീൻ സി.ടി പ്രബന്ധ സംഗ്രഹം പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ സംഭവിച്ച നവോത്ഥാന പ്രവർത്തനങ്ങളുടെ ഭാഗമായി മുസ്ലിം സമുദായത്തിനകത്തും പരിഷ്കരണ പ്രവർത്തനങ്ങൾ ഉണ്ടായി. മുഖ്യധാരാ മുസ്ലിം നവോത്ഥാന പഠനങ്ങളിൽ പരിഗണിക്കപ്പെടാതെ പോയ മേഖലയാണ് അറബിമലയാളത്തിലെ വൈദ്യകൃതികൾ. വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം എന്ന വൈദ്യ കൃതി, കോളറ രോഗത്തെക്കുറിച്ചും രോഗം വന്നാൽ ചികിത്സിക്കേണ്ടതിനെക്കുറിച്ചുമുള്ള അറിവ് നൽകുന്നു. രോഗം വരുമ്പോൾ മന്ത്രങ്ങളിലും ഖുർആൻ വചനങ്ങളിലും മാത്രം അഭയം തേടിയിരുന
5 min read


കെ.പി.എ.സി. നാടകഗാനങ്ങളിലെ ഫോക്ലോർ സാന്നിധ്യം
രമ്യ സി. പ്രബന്ധസംഗ്രഹം സാമൂഹികവും സാമ്പത്തികവും സാങ്കേതികവുമായി ഒരുപാടു മുന്നേറി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. മനുഷ്യൻ്റെ കടന്നുകയറ്റവും വിവര സാങ്കേതികവിദ്യയുടെ അതിപ്രസരവും മൂലം വൈവിധ്യമാർന്ന സാംസ്കാരിക അപചയങ്ങളും അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നുണ്ട്. നഷ്ടപ്പെടുകൊണ്ടിരിക്കുന്ന സാംസ്കാരിക മുദ്രകളെ തിരിച്ചുപിടിക്കേണ്ടതിൻ്റെ ആവശ്യകതയിൽ നിന്നും ഉടലെടുത്ത ചിന്താപദ്ധതിയാണ് നാടൻ സംസ്കാര പഠനം. മനുഷ്യൻ്റെ ജൈവികതയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പഠനമേഖലയാണ
4 min read


ചിരിയുടെ തമ്പുരാനും സ്ത്രീ സങ്കല്പങ്ങളും, നമ്പ്യാരുടെ സ്ത്രീവിരുദ്ധ ഹാസ്യം: ഒരു വിമർശനാത്മക വായന
ലിസ്മിയ റോസ് കെ. ജോജോ പ്രബന്ധസംഗ്രഹം ഹാസ്യചക്രവർത്തിയായ കുഞ്ചൻനമ്പ്യാരുടെ തുള്ളലുകൾ രചിക്കപ്പെട്ട കാലം മുതൽ ഏവരെയും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. അതിൽ മാറ്റമൊന്നുമില്ലെന്നിരിക്കെത്തന്നെ കാലം മാറുമ്പോൾ കൃതികൾ പുനർവായനകൾക്ക് സാധ്യത തുറക്കുന്നതുപോലെ തുള്ളലുകളും പല ദിശയിൽ പുനർവായനയുടെ സാധ്യതകൾ തുറന്നിടുന്നുണ്ട്. ഇത്തരം പുനർവായനകൾ കൃതികളുടെ മൂല്യം കുറക്കുന്നു എന്ന ചിന്ത അബദ്ധമാണ്. പകരം, അത് പല ബൗദ്ധികതലത്തിൽ നിന്നുകൊണ്ട് കൃതികളെ വിമർശനാത്മകമായി സമീപിക്കാനും കൃതിയുട
7 min read
bottom of page