top of page

മലയാളം

  • Jun 4, 2023
  • 1 min read

ഇന്ത്യയിൽകേരള സംസ്ഥാനത്തിലും ഭാഗികമായി കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലുംപോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്കിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് . ഇതു ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം[5]. 2013 മെയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്. ക്ലാസിക്കൽ ലാംഗ്വേജ് എന്ന പദവിയാണ് നൽകിയത്. അതിനു മലയാളത്തിൽ നൽകിയ വിവർത്തനം ആണ് ശ്രേഷ്ഠഭാഷ എന്നത്. വാസ്തവത്തിൽ ഇത് അത്രശരിയായ വിവർത്തനമോ ശരിയായ പ്രയോഗമോ അല്ല. ശ്രേഷ്ഠം മോശം എന്ന നിലയിൽ ഭാഷകളെ വിലയിരുത്തുന്നത് ശാസ്ത്രീയമായ കാര്യമല്ല. ഭാഷകളിൽ ശ്രേഷ്ഠമെന്നും അല്ലാത്തത് എന്നുമുള്ള വിഭജനം ഇല്ല. ഇന്ത്യഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം[6]. മലയാള ഭാഷ കൈരളി,മലനാട് ഭാഷ എന്നും അറിയപ്പെടുന്നു.കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിനുംലക്ഷദ്വീപിനും പുറമേ തമിഴ്നാട്ടിലെ ചില ഭാഗങ്ങളിലും കന്യാകുമാരി ജില്ല, നീലഗിരി ജില്ല കർണാടകയുടെ ദക്ഷിണ കന്നഡ ജില്ല, കൊടക് ഭാഗങ്ങളിലും ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചു പോരുന്നു.ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതുപോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ തമിഴിനും മുൻപത്തെ മൂലദ്രാവിഡമാണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. യു.എ.ഇ-യിലെ പ്രധാന സംസാര ഭാഷകളിൽ ഒന്ന് മലയാളം ആണ്.[7][അവലംബം ആവശ്യമാണ്]

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. ശ്രീലക്ഷ്മി എസ്. കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page