top of page

GCW
sshÚm\nI
Hm¬sse³
ISSN :3048-863X
മൾട്ടി ഡിസിപ്ലിനറി ഓൺലൈൻ പിയർ റിവ്യൂവ്ഡ് റിസർച്ച് ജേർണൽ
aebmfhn-`m-KwkÀ¡mÀ h\nXmtImtfPv Xncph\´]pcw


ക്വീർ സമൂഹവും മലയാള സിനിമയും
ശ്രീലക്ഷ്മി എസ്. പ്രബന്ധ സംഗ്രഹം മുഖ്യധാരയിൽ നിന്ന് ഒരുകാലത്ത് സമൂഹം അകറ്റി നിർത്തിയിരുന്ന വിഭാഗമാണ് ക്വീർ. ചേർത്ത് പിടിക്കലുകളുടെ പുതിയ കാലത്ത് സാഹിത്യത്തിലും കലയിലും അവർക്ക് അനുകൂലമായ നിലപാടുകൾ പ്രത്യക്ഷമായി. മലയാള സിനിമയിൽ ഈ മാറ്റം പ്രകടമായി കാണാൻ കഴിയും. ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളെയും സ്വവർഗ രതിയെയും പ്രമേയമാക്കി നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ മിക്കതും ആദ്യകാലത്ത് ചർച്ച ചെയ്യപ്പെടാതെയും വിജയിക്കാതെയും പോയിട്ടുണ്ട്. എന്നാൽ ഉത്തരാധുനിക കാലത്തെ ഇത്ത
7 min read


ഗോത്രഭാഷയുടെ സാമൂഹികഭാഷാസ്വഭാവം: മലവേട്ടുവഗോത്രത്തെ ആസ്പദമാക്കിയുള്ള പഠനം
കാവ്യ കണ്ണൻ പ്രബന്ധ സംഗ്രഹം സമൂഹവും ഭാഷയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഭാഷയുടെ സഹായത്താൽ സമൂഹത്തെയും സംസ്കാരത്തെയും പഠിക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ ഭാഷയ്ക്കും സമൂഹത്തിനും തമ്മിലുള്ള എല്ലാതരം ബന്ധങ്ങളെക്കുറിച്ചും പഠനം നടത്തുന്ന പഠനശാഖയാണ് സാമൂഹികഭാഷാശാസ്ത്രം. ഭാഷാപരമായ വ്യതിരിക്തതകൾ പുലർത്തുന്ന കേരളത്തിൽ മാനകഭാഷയായ മലയാളത്തിനു പുറമേ ധാരാളം ഗോത്രഭാഷകളുമുണ്ട്. ഇത്തരത്തിൽ സ്വന്തമായ ഭാഷയും സംസ്കാരവുമുള്ള ഗോത്രവിഭാഗമാണ് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ അധിവസിക്ക
6 min read


ബാല്യകാലസഖി: ഒരു ന്യൂറോ-കോഗ്നിറ്റീവ് വിശകലനം
ചിന്ത എസ്. ധരൻ പ്രബന്ധസംഗ്രഹം മനുഷ്യ മസ്തിഷ്കത്തിലെ നാഡീപ്രവർത്തനങ്ങളും ഭാഷാപരമായ പ്രക്രിയകളും തമ്മിലുള്ള ആന്തരികബന്ധങ്ങളെ ശാസ്ത്രീയമായി പഠിക്കുന്ന വൈജ്ഞാനിക ശാഖയാണ് ന്യൂറോ-ലിംഗ്വിസ്റ്റിക്സ്. ഭാഷാ അനുഭവം വായനക്കാരന്റെ മസ്തിഷ്കത്തിൽ എങ്ങനെ അർത്ഥനിർമ്മാണവും വികാരപ്രതികരണങ്ങളും സൃഷ്ടിക്കുന്നു എന്ന ചോദ്യമാണ് ഈ മേഖലയിലെ കേന്ദ്രചിന്ത. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’ എന്ന നോവലിനെ കോഗ്നിറ്റീവ് പോയറ്റിക്സ് (Cognitive Poetics), എംബോഡീഡ് കോഗ്നിഷൻ (Embodied Cognition) എന്നീ സിദ്ധ
5 min read


വ്യക്തിയും സ്വാതന്ത്ര്യവും അംബേദ്ക്കറുടെ മതദർശനത്തിൽ
വിഷ്ണു കെ.പി. പ്രബന്ധ സംഗ്രഹം അംബേദ്കറുടെ ജീവിതത്തിലെ വളരെ നിർണായകമായ ചോദ്യമായിരുന്നു മതത്തിന് സാമൂഹിക ജീവിതത്തിൽ ഉള്ള പങ്ക്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തെ അസാധ്യമാക്കിത്തീർത്തത് ഹിന്ദുമതത്തിന്റെ അകത്ത് നിലവിൽ ഉണ്ടായിരുന്ന ജാതി വ്യവസ്ഥയാണ്. വ്യക്തിയുടെ വികാസത്തിനും വളർച്ചയ്ക്കും പരിണാമത്തിനുമൊക്കെ വിഘാതമായി നിൽക്കുന്നത് ജാതി വ്യവസ്ഥയാണ് എന്ന് അംബേദ്കർ തിരിച്ചറിയുന്നു. അതുകൊണ്ട് അദ്ദേഹം ഹിന്ദുമതത്തെ നിശിതമായി വിമർശിക്കുന്നു. ഹിന്ദുമ
11 min read


പാരിസ്ഥിതിക ദർശനം ബാല സാഹിത്യത്തിൽ :രവി കൊല്ലംവിളയുടെ സ്നേഹപ്പൂമരത്തെ അടിസ്ഥാനമാക്കിയുള്ള പഠനം.
ശ്രീജിത്ത്. എസ്. പി. പ്രബന്ധ സംഗ്രഹം (Abstract)ഇളം മനസ്സുകളിലേക്ക് പ്രവഹിക്കുന്ന ആർദ്രമായ ചിന്തകൾക്ക് നമ്മുടെ കുഞ്ഞുങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും.രവി കൊല്ലംവിളയുടെ സ്നേഹപൂമരം എന്ന ബാലകവിതാസമാഹാരം കുട്ടികളുടെ മനസ്സിൽ പ്രകൃതിസ്നേഹവും പരിസ്ഥിതി ബോധവും പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാനുള്ള നൈതിക ബോധവും വളർത്തുന്ന ഒരു ശ്രദ്ധേയമായ ഒരു ബാല സാഹിത്യകൃതിയാണ്. സ്നേഹപൂമരം ലളിതവും സംഗീതാത്മകവുമായ കവിതകളിലൂടെ പ്രകൃതിയോടുള്ള ആത്മബന്ധം, ജീവജാലങ്ങളോടുള്ള കരുതൽ, ജലവും വനവും മണ്ണും പരിര
3 min read


സമകാലിക മലയാളനോവല്‍ ആഖ്യാനത്തിന്റെവ്യത്യസ്ത തലങ്ങള്‍
സ്വാതികൃഷ്ണ ആര്. ആമുഖം സാഹിത്യം സമൂഹത്തിന്റെ പ്രതിബിംബവും വിമര്ശനോപകരണവും എന്ന നിലയിൽ പ്രവര്‍ത്തിക്കുന്ന ഒരു സാംസ്കാരികമാധ്യമമാണ്. സാമൂഹികവും സാംസ്കാരികവുമായ അനവധി ഘടകങ്ങളെ എഴുത്തിലൂടെ വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമകാലിക മലയാള നോവലിസ്റ്റുകള്‍ സൃഷ്ടിപ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നത്. പ്രത്യേകിച്ച് സാമ്പത്തിക അസമത്വങ്ങള്‍, സാമൂഹികഘടനകൾ, ലിംഗപരമായ തിരിച്ചറിവുകൾ, അധികാരബന്ധങ്ങള്‍ എന്നിവയെ ആവിഷ്ക്കരിക്കുന്നതിൽ സമകാലിക നോവലുകള്‍ക്ക് നിര്‍ണ്ണായകമായ.
6 min read


ആധുനിക സിനിമകളുടെ ഭാവുകത്വ പരിണാമം: ഒരു മാനവികാനന്തര സമീപനം
ഗൗതമന് തായാട്ട് മനുഷ്യർ മറ്റുള്ളവയില്‍നിന്നും വേറിട്ടുനിൽക്കുന്നു എന്ന മനുഷ്യകേന്ദ്രികൃത ആശയത്തെ മാറ്റി ചിന്തിക്കുന്ന ഒരു ദാർശനികവും രാഷ്ട്രീയവുമായ പ്രസ്ഥാനമാണ് മാനവികാനന്തരവാദം (Post Humanism). മനുഷ്യരും സാങ്കേതികവിദ്യയും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള ബന്ധം പരിഗണിക്കുന്ന ഒരു ചിന്താരീതിയാണിത്. സ്വത്വബോധം, അസ്തിത്വത്തിന്റെ സ്വഭാവം എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത മാനവിക കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്ന ഇവ പ്രത്യേകിച്ചും സാങ്കേതിക മുന്നേറ്റങ്ങൾ, നിര്‍മിതബുദ്ധി, മനുഷ്യ-യന്ത്ര ഇട
7 min read


അനുമാനസിദ്ധാന്തം: തത്വവും പ്രയോഗവും വിവർത്തനപഠനമേഖലയിൽ
തീർത്ഥ കെ. പ്രബന്ധസംഗ്രഹം പ്രൗഢമായ ഒരു സാഹിത്യചിന്താസരണി നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഭാരതത്തിൽ രൂപപ്പെട്ടിട്ടുണ്ട്. അതിലെ പ്രധാനപ്പെട്ട ഒരു ചിന്താപദ്ധതിയാണ് കാശ്മീരദേശീയനായ മഹിമഭട്ടൻ തന്റെ വ്യക്തിവിവേകം എന്ന കാവ്യശാസ്ത്രഗ്രന്ഥത്തിലൂടെ അവതരിപ്പിച്ച അനുമാനചിന്താപദ്ധതി. ഭട്ടനായകൻ, ശ്രീശങ്കുകൻ തുടങ്ങിയവരുടെ ചിന്തകളെ കൂടി കൂട്ടുപിടിച്ച് മഹിമഭട്ടൻ വികസിപ്പിച്ചെടുത്ത ഈ സിദ്ധാന്തം തർക്കശാസ്ത്രത്തിന്റെ പിൻബലത്തോടെ കവിതയിലെ അർത്ഥോല്പാദനപ്രക്രിയയെ ശാസ്ത്രീയമായി വിശകലനം ചെയ്യ
6 min read


മുസിരിസ് ചരിത്രം : ജൂതമലയാള പെൺപാട്ടുകളിലെ പള്ളിപ്പാട്ടുകളെ അടിസ്ഥാനമാക്കി ഒരു പഠനം.
ദീപ്തി കെ. എച്ച്. പ്രബന്ധസംഗ്രഹം പ്രാചീന ഇന്ത്യയിലെ ഏറെ പഴക്കംചെന്ന തുറമുഖപട്ടണങ്ങളിൽ ഒന്നായിരുന്ന മുസിരിസിന്റെ പരിണാമചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് ജൂതന്മാർക്കുണ്ടായിരുന്നത്. പ്രാചീന മുസിരിസിന്റെ ചുറ്റുവട്ടത്താണ് പിൽക്കാലത്ത് ജൂതകോളനികൾ നിലനിന്നിരുന്നത്. കൊളോണിയൽകാലത്ത് കറുത്ത ജൂതന്മാർ എന്നും വെളുത്ത ജൂതന്മാർ എന്നും പ്രാദേശികമായി തരംതിരിക്കെപ്പെട്ടിരുന്ന ജൂതരിൽ പരദേശികളല്ലാത്ത ജൂതർ ‘മലബാറി ജൂതന്മാർ‘, ‘കൊച്ചിനി ജൂതന്മാർ‘ എന്നിങ്ങനെ അറിയപ്പെട്ടു. കേരളീയ ജൂതസ്ത്രീകൾ
8 min read
bottom of page