top of page

GCW
sshÚm\nI
Hm¬sse³
ISSN :3048-863X
മൾട്ടി ഡിസിപ്ലിനറി ഓൺലൈൻ പിയർ റിവ്യൂവ്ഡ് റിസർച്ച് ജേർണൽ
aebmfhn-`m-KwkÀ¡mÀ h\nXmtImtfPv Xncph\´]pcw


ജാതി / മതം / വംശ- വർണം / വർഗം / ലിംഗപദവി എന്നിവയെ മുൻനിർത്തി സവർണ്ണ കേന്ദ്രിത പാരമ്പര്യ നിർമിതിയാണ് മലയാള സിനിമയിലെ പ്രതിനിധാനത്തിന്റെ രാഷ്ട്രീയം
സംഭാഷണം: രാജേഷ് കെ. എരുമേലി തയ്യാറാക്കിയത്: ശരണ്യ യു, ചിന്ത .എസ് .ധരൻ പത്രപ്രവർത്തകൻ, ഗവേഷകൻ, അധ്യാപകൻ. പുരസ്കാരങ്ങൾ : ടെലിവിഷൻ ഗ്രന്ഥത്തിന് സംസ്ഥാന ടെലിവിഷൻ പുരസ്കാരം, ചലച്ചിത്ര പഠനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം, മികച്ച ചലച്ചിത്ര ഗ്രന്ഥത്തിന് രണ്ട് തവണ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം, കേരള മീഡിയാ അക്കാദമി ഫെലോഷിപ്പ്, സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മികച്ച റിപ്പോർട്ടിംഗ് പുരസ്കാരം, മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിന് ദ്യുതി അക്ഷര പുരസ്കാരം, പത്രപ്രവർത്തന രംഗത്തെ മികവിന് ഡോ.ബി.ആർ
8 min read


സമയത്തിന്റെയും ചലനത്തിന്റെയും സിനിമ: ഡെല്യൂസിയൻ ആശയങ്ങൾക്ക് ഒരു ആമുഖം
പ്രതിഭ പി. പി. പ്രബന്ധ സംഗ്രഹം ഫ്രഞ്ച് തത്വചിന്തകനായ ഗില്ലെസ് ഡെല്യൂസ് 1983-1985 കാലഘട്ടങ്ങളിലായി തന്റെ സിനിമ കാഴ്ചപ്പാടുകളെ സംയോജിപ്പിച്ചുകൊണ്ട് സൃഷ്ടിച്ച രണ്ട് പുസ്തകങ്ങളാണ് സിനിമ 1 ദി മൂവ്മെന്റ് ഇമേജ്, സിനിമ 2 ദി ടൈം ഇമേജ്. ഇരുപതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ചലച്ചിത്ര സിദ്ധാന്തങ്ങളെക്കുറിച്ചുള്ള ഏറ്റവും മൗലികവും ദാർശനികപരവും സമഗ്രവുമായ ഈ രണ്ട് കൃതികളിലൂടെ സിനിമ എന്ന കലാസൃഷ്ടിയുടെ എറ്റവും ആന്തരികമായ സത്യത്തെയും അതിലേക്ക് നയിക്കപ്പെടുന്ന മനുഷ്യ ചിന്തയുടെ പ്രത്യേകതകളെയും തേടി
4 min read


ദേശം -ചരിത്രം-ആഖ്യാനം മനുഷ്യന് ഒരു ആമുഖം എന്ന നോവലിൽ
മഞ്ജു കെ. ആർ. സാഹിത്യവും ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ചരിത്രത്തിൻറെ പാഠപരതയും പാഠത്തിന്റെ ചരിത്രപരതയും തിരിച്ചറിയപ്പെട്ടതോടെ ചരിത്രത്തെയും സാഹിത്യത്തെയും കുറിച്ചുള്ള സാമ്പ്രദായിക വീക്ഷണഗതികൾ അപ്രത്യക്ഷമായി. ചരിത്രവും സാഹിത്യവും ആഖ്യാനം ചെയ്യുന്നത് സംഭവങ്ങളെയും സന്ദർഭങ്ങളെയും ആണ്.സാഹിത്യം നടന്നതോ നടക്കാനിടയുള്ളതോ ആയ സംഭവങ്ങളെ ഭാവനാത്മകമായി പുന സൃഷ്ടിക്കുന്നു. നോവലിനെ കുറിച്ചുള്ള സങ്കല്പങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഓരോ കാലത്തും പ്രദേശത്തെ അടയാളപ്പെടുത്
8 min read


വിലാപം- മനുഷ്യ ദുരന്തത്തിൻ്റെ ചിത്രീകരണം
ഷീന എസ്. കലാപങ്ങളും, സമരങ്ങളും മനുഷ്യ ദുരന്തങ്ങളും നിറഞ്ഞ ഒരു ചരിത്രമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് മുൻപും ശേഷവും ഉള്ളത്. ഇത്തരം സമരങ്ങളെല്ലാം മനുഷ്യ ദുരന്തത്തിലാണ് പര്യവസാനിച്ചിരിക്കുന്നത്. സ് സ്വാതന്ത്ര്യാനന്തരം നടന്ന ബോംബെ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ലഹളയുടെ ഏറ്റവും ദുരിതപൂർണമായ കാഴ്ചയിൽ നിന്നു കൊണ്ട് മാളുണ്ണി തൻ്റെ പൂർവകാലത്തേക്കുള്ള സഞ്ചാരമാണ് പി.വത്സലയുടെ വിലാപം എന്ന നോവൽ. മലബാറിൽ നടന്ന ഐതിഹാസിക സമരമായ മലബാർ കലാപത്തിലേക്കും ഏതു കാലഘട്ടത്തിലും കലാപങ്ങൾ മനുഷ്യ
5 min read


കർമ്മ - ഫല സിദ്ധാന്തത്തിൻ്റെ ദാർശനികവും സാഹിത്യപരവുമായ വിശകലനം: ഭഗവത് ഗീതയിലെ കർമ്മചിന്തയും മേരിബനീജ്ഞയുടെ വിതച്ചാൽ കൊയ്യാം എന്ന കവിതയും ഒരു താരതമ്യപഠനം
ഡോ. അമ്പിളി എസ്. പ്രബന്ധസംഗ്രഹം മനുഷ്യജീവിതത്തിൻ്റെ അർത്ഥവും ഗതിയും നിർണ്ണയിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളിൽ ഒന്നാണ് കർമ്മഫലസിദ്ധാന്തം. മനുഷ്യന് ചെയ്യുന്ന ഓരോ പ്രവൃത്തിയും വാക്കും ചിന്തയും അവൻ്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുകയും അവൻ്റെ ജീവിതമൂല്യങ്ങളിൽ അവ ദർശിക്കുവാനും സാധിക്കും. അവനവനൻ്റെ പ്രവൃത്തിയുടെ ഫലം നേരിട്ടോ വൈകിയോ അവനിലേയ്ക്ക് തന്നെ തിരികെ എത്തുന്നു എന്ന ബോധമാണ് ഇന്ത്യൻ ദാർശനിക പാരമ്പര്യത്തിൻ്റെ അടിസ്ഥാനഘടകം. അതേസമയം ആധുനിക
4 min read


വേലിയേറ്റവെള്ളപ്പൊക്കവും സ്ത്രീ അതിജീവനവും – ‘ജലജീവിതം: സ്ത്രീസാക്ഷ്യങ്ങൾ’ എന്ന ഡോക്യുമെന്ററിയുടെ വിശകലനം
സാന്ദ്രലക്ഷ്മി ആർ. പ്രബന്ധസംഗ്രഹം കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട നയങ്ങളും ഇടപെടലുകളും വലിയതോതിലുള്ള ലിംഗപദവീപരമായ വേർതിരിവുകൾ നിറഞ്ഞതാണ്. ഇവ സൂക്ഷ്മതലത്തിലുള്ള ലിംഗാധിഷ്ഠിത ആഘാതങ്ങളെയും പ്രാദേശിക വിജ്ഞാനശേഖരങ്ങളെയും അവഗണിക്കുന്നു. എറണാകുളം ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ ആഘാതം പരിഹരിക്കാനായുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതിനായി, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്
6 min read


ജൂഡിത്ത് ബട്ട്ലറും ഫെമിനിസ്റ്റ് പ്രതിരോധവും
ഫരീദ ബീഗം പി.എ. സംഗ്രഹം: ജൂഡിത്ത് ബട്ട്ലർ സ്ഥിരമായ ലിംഗപരിചയത്തെ നിരാകരിച്ചതിലൂടെ ഫെമിനിസ്റ്റ് സിദ്ധാന്തത്തെയും രാഷ്ട്രീയചിന്തയെയും ആഴത്തിൽ പുനഃസംവിധാനം ചെയ്തിട്ടുണ്ട്. "സ്ത്രീ" എന്ന വിഭാഗത്തെ അസ്ഥിരപ്പെടുത്തുന്നത് ഫെമിനിസ്റ്റ് ഐക്യദാർഢ്യത്തെയും രാഷ്ട്രീയപ്രവർത്തന ശേഷിയെയും ദുർബലപ്പെടുത്തുന്നു എന്ന് വിമർശകർ വാദിക്കുമ്പോൾ, ബട്ലറുടെ ഇടപെടൽ കൂടുതൽ ഉൾക്കൊള്ളുന്നതും വഴക്കമുള്ളതും പരിവർത്തനാത്മകവുമായ പ്രതിരോധരൂപങ്ങളെ പ്രാപ്തമാക്കുന്നുവെന്ന് പിന്തുണക്കാർ വാദിക്കുന്നു. ബട്ലറുടെ സ്ഥ
5 min read


മതാത്മക ദൃശ്യബിംബങ്ങൾ: ലിജോ ജോസ് പല്ലിശ്ശേരിയുടെ ചലച്ചിത്രങ്ങളിലെ ഗാനങ്ങള്‍ മുൻനിർത്തിയുള്ള പഠനം
സുധാരസൻ പി.എസ്. താക്കോല്‍ വാക്കുകള്‍ : ലിജോജോസ് പല്ലിശ്ശേരി, ആമേൻ, ചലച്ചിത്ര ഗാനങ്ങൾ, മതാത്മക ദൃശ്യബിംബങ്ങൾ, മലയാള സിനിമ സംഗ്രഹം മതസങ്കല്പങ്ങളെയും ആചാരങ്ങളെയും ജനപ്രിയ സംസ്കാരത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ ചലച്ചിത്ര ഗാനങ്ങൾക്ക് സവിശേഷമായ പങ്കുണ്ട്. കേവലം സംഗീതാത്മകമായ ആസ്വാദനത്തിനപ്പുറം, മതാത്മകമായ സ്വത്വനിർമ്മിതിക്കും ആത്മീയ ബോധത്തിന്റെ വിനിമയത്തിനും ചലച്ചിത്രഗാനങ്ങളെ ഒരു ആഖ്യാനോപാധിയായി ഉപയോഗിക്കുന്നു. ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ആമേൻ' (2013) എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള
7 min read


കൊളോണിയൽ ഭൗതിക സാഹചര്യങ്ങളും സാംസ്കാരിക രൂപീകരണവും തലശ്ശേരിയിൽ
ഡോ. ഉഷ സി. കെ. പ്രബന്ധ സംഗ്രഹം കൊളോണിയൽ നഗരമായ തലശ്ശേരി ശ്രദ്ധിക്കപ്പെട്ടത് അത് പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിൽ ആഗോള മുതലാളിത്ത സമ്പദ്ഘടനയുടെ ഭാഗമായത് കൊണ്ട് മാത്രമല്ല മറിച്ച് കൊളോണിയൽ ഭൗതിക സാഹചര്യങ്ങളെ അനുകൂലമാക്കിയ ഒരു മിശ്രിത ജനത അവിടെ രൂപപ്പെട്ടു എന്നതും കൂടിയാണ്. കൃത്യമായി നിർവചിക്കാൻ പറ്റുന്നതും അല്ലാത്തതുമായ നിരവധി ഘടകങ്ങൾ അനുകൂലമായി സമ്മേളിച്ചത് പുതിയ സാമൂഹിക വർഗ്ഗങ്ങളുടെ വികാസത്തിന് കാരണമായി. കേരളത്തിലെ ഇതര ഭാഗങ്ങളിൽ എന്നപോലെ ജാതി-മത-ലിംഗ ഭേദമുള്ള പരമ്പരാഗത
8 min read


ചിന്താവൈകല്യവും വിഷാദവും,'എൻമകജെ' നോവലിലെ നീലകണ്ഠൻ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയുള്ള മനഃശാസ്ത്രപഠനം
ഷിന്റ ജി. നെല്ലായി ഡോ. ജാൻസി കെ.എ. എൻമകജെ എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ നീലകണ്ഠൻ എന്ന വ്യക്തിക്കു ആരൻ ടി ബെക്ക് ആവിഷ്കരിച്ച ജ്ഞാനാത്മകപെരുമാറ്റവാദ പ്രകാരം വിഷാദം ഉണ്ടെന്നും അയാളുടെ ചിന്തകളിൽ ലോകം, ഭാവി, സ്വയം എന്നിവയെക്കുറിച്ച് നിഷേധാത്മക മനോഭാവം ഉണ്ടെന്നും മനഃശാസ്ത്രത്തിന്റെ വിപുലമായ സാധ്യതകൾ ഉപയോഗിച്ച് കണ്ടെത്തുന്നു. താക്കോൽ വാക്കുകൾ- വിഷാദം, ജ്ഞാനാത്മകപെരുമാറ്റവാദം, കോഗ്നിറ്റീവ് ട്രയാഡ്, നീലകണ്ഠൻ ആമുഖം കലാസൃഷ്ടിയിലെ കഥാപാത്ര രൂപീകരണത്തിലെ വൈദഗ്ദ്ധ്യമാണ് എഴുത്തുകാരനെ സ
5 min read


ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിണാമങ്ങളും പ്രതിസന്ധികളും
അഭിത എൽ. ആമുഖം “ലോകം മാറ്റിമറിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം” - നെൽസൺ മണ്ടേല സമൂഹത്തെ നവീകരിക്കാനുതകുന്ന ഏറ്റവും മൂർച്ചയേറിയ ആയുധം വിദ്യാഭ്യാസമാണ്. ഓരോ വ്യക്തിയുടെയും സർവ്വതോമുഖമായ ഉയർച്ചയാണ് വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നത്. “ഒരു മനുഷ്യനിലുള്ള സമഗ്രമായ കഴിവുകളുടെ- ശാരീരിക, മാനസിക, ആധ്യാത്മിക, പൂർണ്ണതയുടെ വികസനവുമാണ് വിദ്യാഭ്യാസം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി വിദ്യാഭ്യാസത്തെക്കുറിച്ച്...
5 min read


സി.എസ്. ചന്ദ്രികയുടെ കഥകളിലെ ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രവും സാമൂഹിക പ്രസക്തിയും
വിഭാറാണി പി. ആമുഖം മലയാള സാഹിത്യചരിത്രത്തിൽ 1990-കൾ എന്നത് ഭാവുകത്വപരമായ വലിയൊരു പരിവർത്തനത്തിന്റെ കാലഘട്ടമായിരുന്നു. ആധുനികതയുടെ ആൺകോയ്മകളെയും പുരുഷകേന്ദ്രീകൃതമായ ലാവണ്യബോധത്തെയും വിചാരണ ചെയ്തുകൊണ്ട് 'പെണ്ണെഴുത്ത്' എന്ന രാഷ്ട്രീയ സംജ്ഞ ശക്തിയാർജ്ജിച്ചത് ഈ കാലത്താണ്. ഈ മുന്നേറ്റത്തിന്റെ മുൻനിര പോരാളികളിൽ ഒരാളും ആധുനിക മലയാള ചെറുകഥയിലെ ശ്രദ്ധേയമായ സാന്നിധ്യവുമാണ് സി.എസ്. ചന്ദ്രിക. തന്റെ സർഗ്ഗാത്മക രചനകളെയും അക്കാദമിക് ഗവേഷണങ്ങളെയും ഫെമിനിസ്റ്റ് ആക്ടിവിസവുമായി സമന്വയിപ്പിച്ചുക
6 min read


നിളാനദിയും കാവ്യസ്ഥലനിർമ്മിതിയും: പി. കുഞ്ഞിരാമൻ നായരുടെ കവിതകളിലെ ജിയോക്രിട്ടിക്കൽ സമീപനം
ശരണ്യ യു. പ്രബന്ധ സംഗ്രഹം: സ്ഥലകാലാത്മകത, അതിവർത്തിത്വം, സൂചകത്വം എന്നീ മൂന്ന് ആധാരശിലകളിൽ അധിഷ്ഠിതമായ ബെർട്രാൻഡ് വെസ്റ്റ്ഫാലിൻ്റെ ജിയോക്രിറ്റിസിസം (ഭൗമവിമർശനം) എന്ന സൈദ്ധാന്തിക ചട്ടക്കൂടിലൂടെ പി. കുഞ്ഞിരാമൻ നായരുടെ കവിതകളിലെ നിളാ നദിയെയും കാവ്യസ്ഥല നിർമ്മിതിയെയും ഈ പ്രബന്ധം വിശകലനം ചെയ്യുന്നു. പരമ്പരാഗതമായ ഇമേജോളജിയിൽ നിന്നും വ്യത്യസ്തമായി, സ്ഥലത്തെ പഠനകേന്ദ്രമാക്കുന്ന ഭൗമകേന്ദ്രീകൃത (Geocentered) സമീപനമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൻ്റെ സാംസ്കാരിക
11 min read


കേരളീയ തീരദേശജീവിതം -പ്രാദേശികപാരമ്പര്യവാദങ്ങളും അധിനിവേശവും
ഡോ. ജോര്‍ജ്ജ് അലോഷ്യസ് പ്രബന്ധസംഗ്രഹം തീരദേശത്ത് കുടിയേറ്റസ്വഭാവം നിലനില്‍ക്കുന്നതിനാല്‍ തദ്ദേശീയമായ ചില അധികാര കേന്ദ്രങ്ങള്‍ വളര്‍ന്നുവന്നിട്ടുണ്ട്. പ്രാദേശിക-പാരമ്പര്യവാദങ്ങള്‍ ഇതിനെ പിന്‍പറ്റി രൂപപ്പെട്ടു. അതോടൊപ്പം വൈദേശികാധിനിവേശവും ഉണ്ടായി. വ്യാപാരത്തിനായി എത്തിയ വൈദേശികര്‍ തീരദേശജീവിതത്തിന്റെ സാമൂഹിക-സാംസ്കാരിക പരിസ്ഥിതിയില്‍ ഉള്‍ച്ചേര്‍ന്നു. ഇങ്ങനെ തദ്ദേശീയവും വൈദേശികവുമായ ജീവിതക്രമം രൂപപ്പെട്ടു. താക്കോല്‍വാക്കുകള്‍ പ്രാദേശികവാദം/പാരമ്പര്യവാദം, അപ്രഖ്യാപിത നിയമങ്ങള്‍,
6 min read


റാഡിക്കൽ ഹ്യുമനിസം: മനുഷ്യ വിമോചനത്തിന്റെ സിദ്ധാന്തവും പ്രായോഗികതയും
റംഷാദ് പി. സംഗ്രഹം റാഡിക്കൽ ഹ്യുമനിസം മനുഷ്യനെ കേന്ദ്രബിന്ദുവാക്കി സാമൂഹിക–രാഷ്ട്രീയ ഘടനകളെ വിമർശനവിധേയമാക്കുന്ന ഒരു വിമോചന ദർശനമാണ്. പരമ്പരാഗത ഹ്യുമനിസത്തിന്റെ പരിധികളെ മറികടന്ന്, മനുഷ്യ സ്വാതന്ത്ര്യത്തെ തടയുന്ന മത, സാമ്പത്തിക, വർഗ്ഗ, ജാതി, ലിംഗാധിഷ്ഠിത അധികാര ബന്ധങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഈ സിദ്ധാന്തത്തിന്റെ പ്രധാന ലക്ഷ്യം. ഈ പ്രബന്ധം റാഡിക്കൽ ഹ്യുമനിസത്തിന്റെ സിദ്ധാന്തപരമായ അടിത്തറ, അതിന്റെ തത്ത്വചിന്താപരമായ സ്വാധീനങ്ങൾ, ഇന്ത്യൻ സാമൂഹിക സാഹചര്യത്തിലെ പ്രസക്തി എന്നിവ വിശകല
4 min read


ഇന്ദുലേഖയിലെ ബൗദ്ധിക ദർശനവും ചരിത്ര-സാമൂഹിക-സാംസ്കാരിക വിനിമയങ്ങളിലെ അന്തർദേശീയ ബന്ധങ്ങളും
ആർച്ച മുകുന്ദൻ ഡോ. നജീം . ഇ. സംഗ്രഹം (Abstract) മലയാള സാഹിത്യചരിത്രത്തിലെ നിർണ്ണായക കൃതികളിലൊന്നായ ഇന്ദുലേഖ ഒരു സാമൂഹ്യ നോവലെന്ന പരിമിതിയിൽ ഒതുങ്ങുന്ന കൃതി മാത്രമല്ല; മറിച്ച് തന്റെ കാലഘട്ടത്തിലെ ബൗദ്ധിക പ്രവാഹങ്ങളെയും ചരിത്രബോധത്തെയും ആന്തരികമായി ഉൾക്കൊണ്ട ഒരു സാംസ്കാരിക രേഖയുമാണ്. ചിത്രീകരണവും (imagery) ബൗദ്ധിക ദർശനവും എന്ന രണ്ട് പരസ്പരബന്ധിത ആശയങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ദുലേഖയെ ചരിത്ര നോവലായി വായിക്കുകയെന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. യഥാർത്ഥ സാമൂഹ്യ പരിവർത്തനത്തിന്റെ രേഖപ
10 min read


അധ്യാത്മരാമായണം ഭാവവും ഭാഷയും
ഡോ. ഇന്ദു ആർ. താക്കോൽവാക്കുകൾ -കേരളീയഭക്തിപ്രസ്ഥാനം-അധ്യാത്മരാമായണം വിവർത്തനത്തിലെ മൗലികത- ഭാഷാപരമായ പരിവർത്തനം- എഴുത്തച്ഛൻ്റെ കാവ്യദർശനം - ഭാവാവിഷ്ക്കാരം - കഥാപാത്രനിർമ്മിതി -ഭക്തി വേദാന്ത ചിന്ത - തത്വസംഹിതകളും ജീവിത പാഠങ്ങളും ആർഷസംസ്കാരത്തിൻ്റെ ഇരിപ്പിടമായ രാമായണവും മഹാഭാരതവും ജനസാമാന്യത്തിനു മനസിലാകുന്ന ഭാഷയിൽ ഗാനാത്മകമായി ആവിഷ്ക്കരിച്ച കവിവര്യനാണ് എഴുത്തച്ഛൻ. പതിനാറാം നൂറ്റാണ്ടിൻ്റെ ഉത്തരാർധത്തിലും പതിനേഴാം നൂറ്റാണ്ടിൻ്റെ പ്രാരംഭത്തിലുമാണ് എഴുത്തച്ഛൻ്റെ ജീവിതകാലമെന്ന്
8 min read


പാട്ടിലെ പ്രതിരോധങ്ങൾ : പളിയരുടെ തെരഞ്ഞെടുത്ത ഗാനങ്ങളെ മുൻനിർത്തിയുള്ള പഠനം
അനന്ദു പ്രസാദ് പ്രബന്ധ സംഗ്രഹം: പ്രാചീന കേരളം വിശാലമായ തമിഴകത്തിന്റെ ഭാഗമായിരുന്നു. ഭൂമിശാസ്ത്രപരമായോ സാംസ്കാരികമോ ആയ അതിർവരമ്പുകൾക്കപ്പുറം നമ്മെ തമിഴകവുമായി അല്ലെങ്കിൽ ദ്രാവിഡ കലാപാരമ്പര്യവുമായി ബന്ധിപ്പിക്കുന്നത് അതിനോടുള്ള അനിഷേധ്യമായ ജൈവബന്ധം തന്നെയാണ് ,അത് ഭാഷാപരം മാത്രമല്ല കലാപരം കൂടിയാണ് . സമൂഹത്തിന്റെ നിയതമായ ഭാഷയ്ക്കും വിനിമയങ്ങൾക്കുമൊക്കെ അപ്പുറമാണല്ലോ നമ്മെ ഏവരെയും കൂട്ടിയിണക്കുന്ന ആസ്വാദനക്ഷമത എന്ന കണ്ണി . ഗോത്ര കവികളാൽ അലങ്കരിക്കപ്പെട്ട കവി സദസ്സ
4 min read


ഭഗവദ് ഗീതയിലെ പ്രായോഗിക നീതിപാഠങ്ങള്‍
ഡോ. രഞ്ജിത് കെ.കെ. സംഗ്രഹം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന് അനിവാര്യമായ ശാശ്വതമൂല്യങ്ങളെ ഭഗവദ് ഗീതയെ അടിസ്ഥാനമാക്കി അവതരിപ്പിക്കുകയാണ് ഈ ലേഖനത്തില്‍. ലോകസംഗ്രഹത്തെ ലക്ഷ്യമാക്കി അനന്തബോധത്തിലേക്കുള്ള വ്യക്തിബോധത്തിന്റെ നിലയ്ക്കാത്ത വികാസം ആരംഭിക്കുന്നത്, വ്യക്തി നിഷ്ഠകള്‍ പ്രപഞ്ചസംഗ്രഹത്തെ ലക്ഷ്യമാക്കി നിര്വ്വഹിക്കുമ്പോളാണെന്ന് ലേഖനം വിലയിരുത്തുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിലേക്കായി മാത്രം ചുരുക്കാതെ സകല ജീവാജീവങ്ങളിലും ധാര്‍മ്മികതയെ വ്യാപിപ്പിക്കുക എന്നതാണ് വ്യക്
5 min read


ജ്ഞാനപ്പാനയുടെ ഹിന്ദി വിവർത്തനം - ഡിജിറ്റൽ പ്രസാധനത്തിന്റെ വെളിച്ചത്തിൽ ഒരു വിമർശനാത്മകപഠനം
ഡോ. ഐശ്വര്യ പി. അസിസ്റ്റന്റ് പ്രൊഫസർ, ഭാഷാശാസ്ത്രസ്കൂൾ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല പ്രബന്ധസംഗ്രഹം വിവർത്തനകൃതികളും ഇ-പബ്ലിഷിംഗുമായി ബന്ധപ്പെട്ട് വരുന്ന സങ്കീർണതകളെയും വെല്ലുവിളികളെയും മലയാളഭാഷാചരിത്രത്തിലെയും സാഹിത്യചരിത്രത്തിലെയും പ്രധാനപ്പെട്ട ക്ലാസിക്കൽ കൃതിയായ ജ്ഞാനപ്പാനയുടെ ഹിന്ദി വിവർത്തനത്തിന്റെ പശ്ചാത്തലത്തിൽ അഭിസംബോധന ചെയ്യുകയാണ് ഈ പ്രബന്ധം. ജ്ഞാനപ്പാന ഹിന്ദി വിവർത്തനത്തിന്റെ വിശകലനത്തിലൂടെ, വിവർത്തനപ്രക്രിയയിൽ അഭിമുഖീകരിക്കുന്ന ഭാഷാപരവും സാംസ്കാരികവുമായ തടസ
5 min read
bottom of page